HERE IAM EXPRESSING MY HEARTBEAT TO YOU. . . . .
എന്റെ മനസ്സിന്റെ കിളിവാതില്‍ ഞാന്‍ തുറന്നു വെക്കുന്നു, ഈ ബ്ലോഗുകളിലൂടെ,നല്ലതും ചീത്തയും വേര്‍തിരിവില്ലതെ,എല്ലാം എല്ലാം.എന്റെ നൊമ്പരങ്ങള്‍,ചെറുതും വലുതുമായ സന്തോഷങ്ങള്‍,എല്ലാം എല്ലാം.ഞാന്‍ കണ്ടതും പരിചയപ്പെട്ടതുമായ കൂട്ടുകാര്‍,എന്റെ ഉറ്റ സുഹ്രുത്തുക്കള്‍,ഇതില്‍ ശത്രുക്കളും ഉള്‍പ്പെടും.പക്ഷേ എനിക്കു കിട്ടിയ സുഹൃത്തുക്കളെല്ലാം നല്ലവര്‍, നല്ല മനസ്സിന്റെ ഉടമകള്‍, ശാന്തരല്ലെങ്കിലും,സമാധാനപ്രിയര്‍, പിന്നെ മനുഷ്യനല്ലെ!!.അരിശവും സംങ്കടവും,പ്രേമവും,നൈരാശ്യവും ഇല്ലാത്തതും അനുഭവിക്കാത്തതുമായ, ജീവിതം, എന്തു ജീവിതം.എന്റെ വരികളില്‍,കഥകളില്‍,നല്ല കഥാപത്രങ്ങള്‍ മാത്രം സൃഷ്ടിക്കണം എന്ന ചിന്തയൊന്നും ഇല്ല,നല്ലതും ചീത്തയും ഉണ്ടെങ്കിലേ, വല്ലപ്പോഴെങ്കിലും “ദൈവമേ” എന്നു വിളിക്കാന്‍ തോന്നുകയുള്ളു.